53-ാം ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ്, തരുണ്‍ മൂര്‍ത്തിയുടെ സൌദി വെള്ളക്ക എന്നിവ ഫീച്ചര്‍ വിഭാഗത്തിലേക്കും അഖില്‍ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് എന്ന ചിത്രം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്കും മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫീച്ചര്‍ വിഭാഗത്തിലേക്ക് 25 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 20 സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഥാ വിഭാഗത്തിലെ മുഖ്യധാരാ സിനിമകളുടെ ഉപവിഭാഗത്തില്‍ എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, നന്ദമൂരി ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം അഖണ്ഡ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ടോണിക്, ധരംവീര്‍…. മുക്കം പോസ്റ്റ് താനെ എന്നീ ചിത്രങ്ങളും മുഖ്യധാരാ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
മഹാനന്ദ, ത്രീ ഓഫ് അസ്, സിയ, ദ് സ്റ്റോറിടെല്ലര്‍, ധബാരി ക്യുരുവി, നാനു കുസുമ, ലോട്ടസ് ബ്ലൂംസ്, ഫ്രെയിം, ഷേര്‍ ശിവരാജ്, ഏക്ദാ കായ് സാല, പ്രതിക്ഷ്യ, കുരങ്ങ് പെഡല്‍, കിഡ, സിനിമാബന്ദി, കുദിരം ബോസ് എന്നിവയാണ് കഥാചിത്ര വിഭാഗത്തിലെ മറ്റു സിനിമകള്‍.