പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം. ഒറ്റപ്പാലം പത്തൊൻപതാം മൈലിലുണ്ടായ അപകടത്തിൽ 9 വയസ്സുള്ള കുട്ടി മരിച്ചു. ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 12.30 നാണ് അപകടമുണ്ടായത്.