കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പി പി ഇ കിറ്റ് അഴിമതിയിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
കോട്ടയത്ത് കർഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. തിരുനക്കര മൈതാനത്തു നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.
കോട്ടയം ഡിസിസി ഓഫിസിനു മുന്നിൽവച്ച് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയും കോൺഗ്രസ് പതാകയും ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. സംഭവം നടന്നയുടൻ തന്നെ പ്രവർത്തകരെ അവിടെനിന്നും അറസ്റ്റ് ചെയ്തുനീക്കി.