കേരള സര്‍വകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നത് താത്ക്കാലികമായി വിലക്കി ഹൈക്കോടതി.കേരള സര്‍വകലാശാല . നീക്കം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണു ഉത്തരവ്. സെനറ്റില്‍ നിന്നു നീക്കിയവര്ക്കുസെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ ആണ് ഹൈക്കോടതിയുടെ ഇടപെടല്‍. പകരം പുതിയ അംഗങ്ങളെ നിയമിക്കരുതെന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്കി.
എതിര്‍കക്ഷികളോട് കോടതി വിശദീകരണം തേടി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ചാന്‍സലറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നടപടി പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി 31 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
വിസി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ മുന്‍പു വിളിച്ച സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്ന 2 സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 15 പേരെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് രജിസ്ട്രാര്‍ കൈമാറിയിരുന്നു.