കണ്ണൂർ :കണ്ണൂരിൽ മാടായി കോളജിൽ എസ്എഫ്ഐ – കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടു. എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തിലാണ് സംഘർഷം ഉണ്ടായത്.നാമനിർദ്ദേശ പത്രികകളും സൂക്ഷ്മ പരിശോധന പേപ്പറുകളും കീറിയെറിഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂർ എസ്.എൻ കോളജിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്നും സംഘർഷമുണ്ടായിരുന്നു. പത്രിക തള്ളിയതോടെ കെഎസ്യു സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.