ഇന്ത്യന്‍ സിനിമയിലെ ഏക്കാലത്തേയും മികച്ച ചിത്രമായി ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം ക്രിട്ടിക്സ് പഥേര്‍ പാഞ്ചാലിയെ തെരെഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമകളില്‍ സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലി ഒന്നാമതാവുകയായിരുന്നു. മലയാളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായവും പട്ടികയില്‍ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം ക്രിട്ടിക്സിന്റെ ഇന്ത്യ ചാപ്റ്റര്‍ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു മികച്ച ചിത്രത്തെ തെരഞ്ഞെടുത്തത്. രഹസ്യമായിട്ടായിരുന്നു വോട്ടെടുപ്പ് നടത്തിയത്.