തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായ വിവരം ആരാധകരെ അറിയിച്ച് നടി നസ്രിയ നസീം . സ്കൈ ഡൈവ് ചെയ്തതിന്റെ സന്തോഷമാണ് താരം പങ്കുവച്ചത്. ദുബായിൽ സ്കൈ ഡൈവ് ചെയ്തതത്തിന്റെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
അങ്ങനെ ഇത് സംഭവിച്ചിരിക്കുന്നു. എന്റെ ദൈവമേ ആനന്ദകരം, എന്റെ ദുബായിലേക്ക് വീഴാനായി വിമാനത്തില്‍ നിന്ന് ചാടി. സ്വപ്നം യാഥാര്‍ത്ഥ്യമാകും. എന്ന് നസ്രിയ കുറിച്ചു. നിരവധി താരങ്ങളാണ് താരത്തിന് ആശംസകളുമായി എത്തിയത്.
അടുത്തിടെ ഭര്‍ത്താവ് ഫഹദ് ഫാസിലിന് ഒപ്പമുള്ള ഐസ്ക്രീമിന്റെ പരസ്യവും വന്‍ ശ്രദ്ധ നേടിയിരുന്നു.