കൊച്ചി: ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് തന്നെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുന്‍കൂര്‍ ജാമ്യവും എല്‍ദോസിന്റെ വിശദീകരണവും പരിശോധിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറ്റ് നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സതീശന് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യത്തിന് പിന്നാലെ എംഎല്‍എയുടെ ഓഫീസില്‍ ലഡുവിതരണം ചെയ്തതില്‍ അസ്വാഭാവികതയില്ല. എംഎല്‍എക്ക് ജാമ്യം ലഭിച്ചാല്‍ എംഎല്‍എയുടെ ഓഫീസിലിരിക്കുന്നവര്‍ക്ക് സന്തോഷമാവില്ലേ, കുടുംബത്തിന് സന്തോഷമാവില്ലേ, ജയിലില്‍ പോകാതെ എംഎല്‍എ ഓഫിസിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അപ്പോള്‍ ലഡുവിതരണം ചെയ്തത് സ്വാഭാവികമാണെന്നും സതീശന് പറഞ്ഞു.