പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് മുന്നോടിയായി കേദാര്‍നാഥില്‍ വീണ്ടും മഞ്ഞുവീഴ്ച്ച ലഭിച്ചു. പ്രധാനമന്ത്രിയുടെ യാത്രാ പദ്ധതി പ്രകാരം, ഇന്ന് രാവിലെ 9 മണിക്ക് പ്രധാനമന്ത്രി മോദി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തും. ഒപ്പം കേദാര്‍നാഥ് റോപ് വേ പദ്ധതിയുടെ തറക്കല്ലിടലും നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.