മോഹൻലാൽ ചിത്രം മോൺസ്റ്ററിന് നേരെ സോഷ്യൽ മീഡിയയിൽ പരിഹാസം.ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് പങ്കുവച്ച മോൺസ്റ്ററിന്റെ പോസ്റ്ററിനു താഴെയായിട്ടാണ് പരിഹാസ കമന്റ് . ‘സോംബി വരുന്നു. സോംബി വരുന്നു.. സോംബി വരുന്നു.. സോംബി വരുന്നു.. കേരളത്തില്‍ തീയറ്ററുകളില്‍ 21 ന് സോംബി ഇറങ്ങുന്നു..സിംഗ് സിംഗ് ലക്കി സിംഗ്…..വെറും 8 കോടി ബ്ജറ്റില്‍ സോംബി എത്തുന്നു’ എന്നാണ് ഒരാളുടെ കമന്റ്.
കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ വൈശാഖ് മറുപടിയുമായി എത്തി. ‘എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ..ഇത് സോംബി പടമൊന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുന്‍പും പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. ഐ ലവ് യൂ ബ്രോ’. എന്നായിരുന്നു വൈശാഖിന്റെ മറുപടി.