അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ പത്തൊമ്പതാം സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന് അനുകൂല മൊഴി നല്കി. പോലീസിന് നല്കിയ മൊഴിയാണ് ശരിയെന്നും നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കക്കി കോടതിയില്‍ പറഞ്ഞു. കോടതിയില്‍ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നതായും കക്കി പറഞ്ഞു.
കോടതിയില്‍ കക്കി ഇത് മാറ്റിപ്പറഞ്ഞിരുന്നു. പ്രതികളെ പേടിച്ചിട്ടാണ് അങ്ങനെ പറഞ്ഞതെന്നാണ് കക്കി ഇപ്പോള്‍ പറയുന്നത്.കൂറുമാറിയ സാക്ഷികളെ ഇത് രണ്ടാം തവണയാണ് മധുകേസില്‍ വീണ്ടും വിസ്തരിക്കുന്നത്. കൂറുമാറിയവര്‍ ഉള്‍പ്പെടെ ഇന്ന് ആറ് പേരുടെ വിസ്താരമാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്.
കേസില്‍ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെയാണ് കോടതി ഇന്ന് വീണ്ടും വിസ്തരിക്കുന്നത്. 18,19 സാക്ഷികളായ കാളി മൂപ്പന്, കക്കി എന്നിവരെയാണ് മണ്ണാര്‍ക്കാട് എസ് സി എസ്ടി വിചാരണക്കോടതി വിളിപ്പിച്ചത്. അജമലയില്‍ വച്ച് മധുവിനെ കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമായിരുന്നു പത്തൊമ്പതാം സാക്ഷി കക്കിയുടെ മൊഴി.