ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യില്ല

 

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് ഉത്തരവ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നതാണ് കേസ്. 

എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രനാണ് പോലീസിൽ പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ  ‘ഗോമാതാ ഉലത്തിയത്’ എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന വീഡിയോയാണ് രഹ്ന ഫാത്തിമ പോസ്റ്റ് ചെയ്തത്. പിന്നാലെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കുകയായിരുന്നു. യൂട്യൂബ് ചാനൽ വഴി വർഗീയ സംഘടർഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചു.