മുംബൈ: യു എസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കിൽ. ഡോളറിനെതിരെ 82.90 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപ. കഴിഞ്ഞ വ്യാപാരത്തിൽ 82.36 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. ഈ വർഷം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനയെ തുടർന്ന് ഡോളർ സൂചിക 0.33 ശതമാനം ഉയർന്ന് 112.368 ആയി.
2021 ഒക്ടോബറിൽ ഒരു ഡോളർ എന്നാൽ 75 രൂപയായിരുന്നു. രൂപയുടെ മൂല്യം കുറയുന്നതല്ല പകരം ഡോളർ ശക്തിയാർജ്ജിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടിരുന്നു. ഡോളർ ശക്തി പ്രാപിക്കുമ്പോൾ, മറ്റ് കറൻസികൾക്ക് തിരിച്ചടി തുടരുന്നു. ബ്രിട്ടീഷ് പൗണ്ട് 0.6 ശതമാനം ഇടിഞ്ഞ് 1.1247 ൽ എത്തി, ജാപ്പനീസ് യെൻ 149.48 ആയി കുറഞ്ഞു,