ജയ് ഷായ്ക്കെതിരെ . പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി പാകിസ്താൻ്റെ മുൻ താരം ഷാഹിദ് അഫ്രീദി.തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അഫ്രീദി വിമർശനമുന്നയിച്ചത്.
‘അവസാന 12 മാസമായി രണ്ട് രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ്. എല്ലാം നന്നായി പോകുമ്പോൾ. ടി-20 ലോകകപ്പിനു തൊട്ടുമുമുൻപ് ബിസിസിഐ സെക്രട്ടറിക്ക് ഇത്തരം ഒരു പ്രസ്താവന ഇറക്കേണ്ട കാര്യം എന്താണ്? ഇത് ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിലെ പരിചയമ്പത്തില്ലായ്മയെ ആണ് കാണിക്കുന്നത് ’എന്ന് അഫ്രീദി ട്വീറ്റ് ചെയ്തു.
ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്ന ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനക്കെതിരെ പാകിസ്താൻ്റെ മുൻ താരം സഈദ് അൻവറും രംഗത്തുവന്നു.
ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയ് ഷാ തീരുമാനം അറിയിച്ചത്.
“പാകിസ്താനിലേക്ക് പോകാൻ സർക്കാർ അനുവാദം വേണം. അടുത്ത വർഷം പാകിസ്താനിൽ നടക്കേണ്ട ഏഷ്യാ കപ്പ് നിക്ഷ്പക്ഷ വേദിയിലേക്ക് മാറ്റും.”- ജയ് ഷാ പറഞ്ഞു.