യുക്രൈന് സഹായവുമായി യുഎഇ. യുക്രൈന് പത്ത് കോടി ഡോളറിന്റെ സഹായമാണ് യുഎഇ നൽകിയിരിക്കുന്നത്. യുദ്ധക്കെടുതികള്‍ മറികടക്കാന്‍ ജീവകാരുണ്യ സഹായമായാണ് യുഎഇ തുക പ്രഖ്യാപിച്ചത്.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
യുദ്ധക്കെടുതികള്‍ മറികടക്കാന്‍ ജീവകാരുണ്യ സഹായമായാണ് യുഎഇ തുക പ്രഖ്യാപിച്ചത്. അഭയാര്‍ഥികളുടെ ക്ഷേമത്തിനും ഈ തുക വിനിയോഗിക്കും. നേരത്തെയും യുക്രൈന് യുഎഇ സഹായം അനുവദിച്ചിരുന്നു.യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ഘട്ടങ്ങളില്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹീം അല്‍ ഹാശിമി പറഞ്ഞു.