സ്തനാർബുദ ബോധവത്കരണം

 

വേൾഡ് മലയാളീ കൗൺസിൽ ദുബൈ  പ്രൊവിൻസ് വിമൻസ് ഫോറവും ആസ്റ്റർ ഹോസ്പിറ്റലുമായ്‌ ചേർന്ന് സംഘടിപ്പിച്ച  സ്തനാർബുദ സെമിനാറും സ്ക്രീനിംഗും 50 ഓളം അംഗങ്ങൾ പങ്കെടുത്ത്‌ ഒരു വലിയ വിജയമാക്കിത്തീർത്തു.

ആസ്റ്റർ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ജനറൽ സർജൻ, ഓങ്കോളജി നേതൃത്വത്തിൽ നടത്തിയ പരിശോധന വിമൻസ്‌ ഫോറം അംഗങ്ങൾക്ക്‌ എല്ലാം വളരെ മതിപ്പുളവാക്കി. വിമൻസ് ഫോറം  പ്രസിഡന്റ്‌ ശ്രീമതി ഷക്കീലാ ഷാജി, ജനറൽ സെക്രട്ടറി ശ്രീമതി ബിസ്മിതാ നിഷാദ്‌, ട്രഷറർ രേഖ, ദുബൈ പ്രൊവിൻസ്‌ ‌ പ്രസിഡന്റ്ശ്രീ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി അബ്ദുൽ റഹീം ഷാജി, യൂത്ത്‌ ഫോറം പ്രസിഡന്റ്‌ പാർവ്വതി പ്രതാപ്‌ തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തുകയുണ്ടായ്‌.

ആസ്റ്റർ ആശുപത്രി ഭാരവാഹികൾ വളരെ നല്ല രീതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ എല്ലാ അംഗങ്ങൾക്കും ഗിഫ്റ്റ്‌ ഹാമ്പർ, വൗച്ചർ തുടങ്ങിയവ നൽകി ‌
വേൾഡ്‌ മലയാളി കൗൺസിലിൽ അംഗങ്ങൾക്ക്‌  ഒരു പുതുമയുള്ള പ്രോഗ്രാമാക്കി തീർത്തു, വിമൻസ്‌ ഫോറം സംഘടിപ്പിച്ച ആ ദൗത്യം.
വിമൻസ്‌ ഫോറം സദുദ്ദേശ പരമായ്‌ സംഘടിപ്പിച്ച ഈ പരിപാടി വളരെയധികം പ്രശംസാർഹമാണെന്ന്  ദുബൈ പ്രൊവിൻസ്‌ ‌ പ്രസിഡന്റ്ശ്രീ കൃഷ്ണകുമാർ വാർത്താ മാധ്യമങ്ങളോട്‌
രേഖപ്പെടുത്തി.