തൃശ്ശൂരില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കും മൂന്ന് സ്വകാര്യ ബസുകള്‍ക്കുമെതിരെ നടപടി എടുത്ത് മോട്ടര്‍ വാഹനവകുപ്പ് .വേഗപ്പൂട്ട് ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ അഞ്ച് ബസുകളുടെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്.
ചൊവ്വാഴ്ച കൊഴിഞ്ഞാമ്പാറയില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പരിശോധന കാരണം യാത്രക്കാര്‍ പലരും മറ്റു ബസുകളില്‍ കയറിയാണ് യാത്ര തുടര്‍ന്നത്. തൃശ്ശൂര്‍-കോയമ്പത്തൂര്‍,പാലക്കാട്- പൊള്ളാച്ചി കെഎസ്ആര്‍ടിസി ബസുകളാണ് മോട്ടര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വേറെ ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പാലക്കാട്ടു നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാരെ ജീവനക്കാര്‍ വഴിയിലിറക്കി വിടുകയായിരുന്നു. തുടര്‍ന്ന് ബസ് പാലക്കാട് ഡിപ്പോയിലേക്ക് മടങ്ങി.