തൃശൂർ: തൃശൂരിൽ നിരോധനം ലംഘിച്ച് ജാഥ നടത്തിയ സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് തെരുവത്തു വീട്ടിൽ ഷഫീദ്, അഞ്ചങ്ങാടി കുട്ടൻപറമ്പത്ത് വീട്ടിൽ ഷാജഹാൻ, അഞ്ചങ്ങാടി പുളിക്കൽ വീട്ടിൽ ഇബ്രാഹിം എന്നിവർ ചാവക്കാട് നിന്നുമാണ് പിടിയിലായത്.
കഴിഞ്ഞ 28ാം തീയതി നടന്ന ജാഥയുടെ ഭാഗമായാണ് യുഎപിഎ ചുമത്തി ചാവക്കാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ കടപ്പുറം പഞ്ചായത്തു ഓഫീസ് മുതൽ അഞ്ചങ്ങാടി ജംഗ്ഷൻ വരെ ജാഥ നടത്തിയ കേസിലാണ് നടപടി.
പിഎഫ്ഐയെ നിരോധിച്ച ഘട്ടത്തിൽ ഏതെങ്കിലും തരത്തിൽ പിഎഫ്ഐയെ പിന്തുണയ്ക്കുന്ന പ്രകടനങ്ങളോ പ്രതികരണങ്ങളോ ഉണ്ടാവുകയാണെങ്കിൽ അവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്.