മുംബൈ: ഏഷ്യാകപ്പ് പാകിസ്ഥാനിൽ ആണ് നടക്കുന്നതെങ്കിൽ ഇന്ത്യ ടൂര്‍ണമെന്റെ കളിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. 2023ലെ ഏഷ്യാകപ്പിന്റെ നിലവിലെ വേദി പാകിസ്ഥാനാണ്. മറ്റ് ഏതെങ്കിലും വേദിയിലാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നും ജയ് ഷാ പറഞ്ഞു.
നിക്ഷ്പക്ഷ വേദിയിലാണ് മത്സരം നടക്കുന്നതെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ ജനറല്‍ ബോഡിയോഗം രണ്ടാമതും ബിസിസിഐയുടെ ജനറല്‍ സെക്രട്ടറിയായി ജയ്ഷായെും വീണ്ടും തെരഞ്ഞെടുത്തു.2022ലെ ഏഷ്യാകപ്പിന്റെ വേദിയായി നിശ്ചയിച്ചിരുന്നത് ശ്രീലങ്കയായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയായിരുന്നു ടൂര്‍ണമെന്റിന് വേദിയായത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയും പാകിസ്ഥാനും ഏഷ്യാകപ്പിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും മാത്രമാണ് കളിക്കാറുള്ളത്.