തിരുവനന്തപുരം : ദേശീയ ശി ശുക്ഷേമ സംഘടനയായ നാ ഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ കുട്ടികൾക്കായി മാസ്റ്റർ ഷെഫ് എന്ന പേരിൽ പാചക മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതൽ 13 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഒക്ടോബർ 26ന് രാത്രി 7.00 മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി. ദീപാവലി വിഭവങ്ങൾ ഉണ്ടാക്കുന്നതിന്റെ വീഡിയോ 26ന് മുമ്പായി 9288026146 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് അയക്കണം. വിജയികൾക്ക് കൈനിറയെ സമ്മാനവും നേടാം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9288026146(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.