കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കേരള വിസി മഹാദേവന് പിള്ള ഗവര്‍ണര്‍ക്ക് കത്തയച്ചു. സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന ചാന്സ്ലറുടെ നോമിനികളെയാണ് ശനിയാഴ്ച്ച ഗവര്‍ണര്‍ പിന്‍വലിച്ചത്. ഈ തീരുമാനം ചട്ടവിരുദ്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും വിസിയുടെ കത്തില്‍ പറയുന്നു.വിസി നിയമന സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നിര്‍ദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേര്‍ന്നത്.
91 അംഗങ്ങള്‍ ഉള്ള സെനറ്റില്‍ വിസി ഡോ. വിപി മഹാദേവന് പിള്ളയുള്‍പ്പെടെ 13 പേര് മാത്രമാണ് പങ്കെടുത്തത്. പിന്‍വലിച്ച 15 സെനറ്റ് അംഗങ്ങളില്‍ അഞ്ച് പേര് സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. യോഗത്തില്‍ നിന്ന് വിട്ടുനിന്നതിനാണ് 15 പേരെ ഗവര്‍ണര്‍ പിന്‍വലിച്ചത്.
അടുത്ത മാസം നാലിന് സെനറ്റ് യോഗം ചേരാനിരിക്കെയാണ് ഗവര്‍ണറുടെ നടപടിയോട് സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി പ്രധാനം. തീരുമാനമായില്ലെങ്കില്‍ ഗവര്‍ണ്ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റി പുതിയ വിസിയെ കണ്ടെത്താനുള്ള നടപടി തുടങ്ങും.