യുഎഇ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി യുഎഇ. വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെയാണ് ഭക്ഷണം പാകം ചെയ്തിരിക്കുന്നത്. 4 ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാരക്കുറവുള്ളവരുമായ നിർധനർക്കു ഭക്ഷണം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി 15,37,500 ഭക്ഷണപ്പൊതികളാണു വിതരണം ചെയ്തത്. ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും കൂടാതെ താജിക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു.25 ലക്ഷം ഭക്ഷണ പൊതികലാണ് 7 ഏഷ്യൻ രാജ്യങ്ങളിലായി വിതരണം ചെയ്തിരിക്കുന്നത്.