ലെസ്ബിയന്‍, എല്‍ജിബിടി ഉള്ളടക്കം ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന് യുഎഇ ഒഴികെയുള്ള രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയെന്നാണ് വിവരം. യുഎഇ ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ചിത്രം സെന്‍സര്‍ ചെയ്ത ശേഷം വീണ്ടും റിലീസിന് എത്തുമെന്ന സൂചനകളും ഉണ്ട്.
ഒക്ടോബര്‍ 21ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത് . ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആശീര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.