രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടർന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7 അഥവാ BF.7. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു.