പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം 2022’ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11:30 ന് ആണ് ഉത്ഘാടനം.രണ്ട് ദിവസത്തെ പരിപാടിയില്‍ രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരെയും ഏകദേശം 1,500 അഗ്രി സ്റ്റാര്‍ട്ടപ്പുകളേയും ഒരുമിച്ച് കൊണ്ടുവരാനാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കും . ഗവേഷകര്‍, നയരൂപീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവര്‍, മറ്റ് വിദഗ്ദ്ധര്‍ എന്നിവരുടെ പങ്കാളിത്തത്തിനും സമ്മേളനം സാക്ഷ്യം വഹിക്കും.കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ, കേന്ദ്ര രാസവളം, രാസവസ്തു വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ, കേന്ദ്ര കൃഷി സഹമന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കരന്തലജെ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ 12 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ കൈമാറും.