ഇടുക്കി: മൂന്നാറില്‍ നിന്ന് പിടികൂടി പെരിയാര്‍ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു. വനത്തിനകത്തെ ജലാശയത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവ മുങ്ങിമരിച്ചതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും.
സാറ്റലൈറ്റ് കോളർ ഘടിപ്പിച്ച് ഈ മാസം ഏഴിനാണ് കടുവയെ കാട്ടില്‍ തുറന്ന് വിട്ടത്. കഴിഞ്ഞ ദിവസം കടുവയുമായിട്ടുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ഒരു കണ്ണിൽ തിമിരം ബാധിച്ചിരുന്നു. സ്വാഭാവികമായ ഇരതേടൽ പ്രായാസമാണെന്നാരുന്നു ആദ്യ വിലയിരുത്തൽ അതിനെ തുടർന്നാണ് കൂടുതൽ ഇരലഭിക്കുന്ന പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്.
നയമക്കാട് ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയാണ് ഈ മാസം നാലിനാണ് കെണിവെച്ച് പിടിച്ചത്. വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ കടുവക്കായി മൂന്നിടങ്ങളിലായിരുന്നു വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചത്.