തെന്നിന്ത്യൻ സിനിമാ താരം ഹൻസിക മേട് വാനി വിവാഹിതയാവുന്നു. റിപ്പോർട്ട് പ്രകാരം ഈ വർഷം ഡിസംബറിൽ ജയ്പൂരിൽ വെച്ചാകും വിവാഹമെന്നാണ്. എന്നാൽ വരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യ ടിവിയാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടരത്തിൽ വെച്ചാണ് വിവാഹം നടക്കുക. കൊട്ടാരത്തിൽ താരവിവാഹത്തിനുള്ള തയാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം വിവഹത്തെ കുറിച്ച് നടിയോ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ബാലതാരമായി മിനിസ്ക്രീനിലൂടെ കരിയർ ആരംഭിച്ച ഹാൻസിക തമിഴിലും തെലുങ്കിലും സജീവമാണ്. നിരവധി ചിത്രങ്ങൾ ഇതിനോടകം പൂർത്തിയാക്കിയ നടി ഏറെ ആരാധകരുള്ള താരമാണ്.