ഇരുപതാം ചൈനീസ് പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാകും.ഷി ജിൻപിങിനെ മൂന്നാം വട്ടവും ജനറൽ സെക്രട്ടറിയായി പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും. മാവോ അലങ്കരിച്ചിരുന്ന പാർട്ടി ചെയർമാൻ സ്ഥാനം ഈ സമ്മേളനം ഷി ജിൻപിങിന് നൽകാനും സാധ്യതയുണ്ട്.
2,296 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. പാർട്ടിയുടെയും സർക്കാരിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ കോൺഗ്രസ് ഔദ്യോഗികമായി അവലോകനം ചെയ്യും. പുതിയ 25 അംഗ പിബിയെയും 205 അംഗ കേന്ദ്രകമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും.