തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ആക്രമിച്ച കേസിൽ ഒരാളെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈലിന്റെ ഡ്രൈവർ സുബീഷിനെയാണ് പ്രതി ചേർത്തത്. സുബീഷിന്റെ സ്കൂട്ടറിലെത്തിയാണ് ജിതിൻ ആക്രണം നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
സുബീഷിന് പുറമെ മറ്റു രണ്ടുപേരെ കൂടി ഇന്ന് പൊലീസ് പ്രതി ചേർത്തിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുനിൽ ഷാജഹാൻ, യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി. നവ്യ എന്നിവരാണ് ഇന്ന് പ്രതി ചേർക്കപ്പെട്ട മറ്റു രണ്ടുപേർ.
എകെജി സെൻ്റർ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്ന ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടെയാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അതേസമയം കേസിലെ മറ്റു പ്രതികളായ സുഹൈല്‍ ഷാജഹാനും ആറ്റിപ്ര സ്വദേശിനി ടി നവ്യയും ഒളിവില്‍ തന്നെ തുടരുകയാണ്. സുഹൈലിന്റെ വീടും നവ്യയുടെ ഫ്ളാറ്റും പൂട്ടിയിട്ട നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ആക്രമണത്തില്‍ കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുള്ളതായും ക്രൈംബ്രാഞ്ചിന് സൂചനയുണ്ട്.