കോഴിക്കോട്: കോഴിക്കോട്ട് ട്രെയിന്‍ നേരെയുണ്ടായ കല്ലേറില്‍ രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയിലാണ് സംഭവം.
കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആലുവ സ്വദേശി ഉണ്ണികൃഷ്ണൻ നമ്പൂതിരി (77), ഹരിനികേത് (16) എന്നിവർക്കാണ് പരുക്കേറ്റത്. ഒരു ഭാഗത്തെ ജനൽ ചില്ല് പൂർണമായും തകർന്ന് യാത്രക്കാരുടെ ദേഹത്ത് പതിക്കുകയായിരുന്നു.
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ തലയ്ക്കും മുഖത്തും ഹരിനികേതിനു കൈയ്ക്കുമാണ് പരുക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ആർപിഎഫ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനുനിന്ന് ഉച്ചയ്ക്ക് 1.55 ന് പുറപ്പെട്ട സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ.സായൂജ് കുമാർ, റെയിൽവേ ഇന്റലിജൻസ് ഇൻസ്പെക്ടർ എ.കെ.കോയ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. എലത്തൂർ പൊലീസ് കേസെടുത്തു.