ആരിഫ് മുഹമ്മദ് ഖാൻ്റ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

 കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാജ്ഭവന്‍ അറിയിച്ചത്.

‘ഇന്ന് രാവിലെ മുതല്‍ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ‘ എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ഗവര്‍ണര്‍ക്ക് വേണ്ടി രാജ് ഭവന്‍ പിആര്‍ഒ  വ്യക്തമാക്കുന്നു. ഹാക്ക് ചെയ്തവര്‍ മറ്റു വീഡിയോകളും അക്കൗണ്ടിലേക്ക് പോസ്റ്റ് ചെയ്യുന്നുണ്ട്.