എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള ബലാത്സംഗ പരാതിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ട്. ഇവര്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞു.
ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എല്‍ദോസിനായി ഹാജരായ അഭിഭാഷകന് അറിയിച്ചു.കഴിഞ്ഞ മാസം 28ന് പരാതി നല്കുമ്പോള് ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നില്ല. കോവളത്ത് വെച്ച് ആക്രമണത്തിനിരയായെന്ന് പറഞ്ഞ ദിവസം പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ലെന്നും എംഎല്‍എ വാദിച്ചു.
കേസില്‍ വാദം പൂര്‍ത്തിയായി. കേസ് അടുത്ത വ്യാഴാഴ്ച വിധി പറയാനായി മാറ്റിയിട്ടുണ്ട്. എംഎൽഎ നിലവിൽ ഒളിവിലാണ്.