ഭാരത് ജോഡോ യാത്ര ഇന്ന് 1000 കിലോമീറ്റർ പിന്നിടും. കർണാടകയിലെ ബല്ലാരിയിലെ ഹലകുന്ധി മഠത്തിൽ നിന്ന് ആണ് പുനരാരംഭിക്കുന്നത് ഉച്ചയ്ക്ക് 1.30ന് ബല്ലാരി മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ റാലിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും പങ്കെടുക്കും.
“ഇത് ഭാരത് ജോഡോ യാത്രയുടെ 38ആം ദിവസമാണ്. 1000 കിലോമീറ്റർ പിന്നിട്ട് ഇന്ന് ബല്ലാരിയിൽ കർണാടക കോൺഗ്രസ് സംഘടിപ്പിക്കുന്ന വമ്പിച്ച പൊതുയോഗം നടക്കും. ചരിത്രപ്രസിദ്ധവും ഇന്ത്യൻ നാഗരികതയുടെ മഹത്തായ ഉദാഹരണവുമായ ഹംപിയിൽ നിന്ന് വെറും 60 കിലോമീറ്റർ അകലെയാണ് ഞങ്ങൾ”,എന്നാണ് കോൺഗ്രസ് മീഡിയ സെൽ ഇൻ ചാർജ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചത്,
യാത്രയുടെ 37ആം ദിവസമായ ഇന്നലെ രാഹുൽ ഗാന്ധി ആന്ധ്രാപ്രദേശിലെ അനന്തപുരമു ജില്ലയിലെ ഏതാനും ഗ്രാമങ്ങളിലൂടെ കടന്നുപോയി.കർണാടകയോട് ചേർന്നുള്ള ആന്ധ്രാപ്രദേശ് ഗ്രാമങ്ങളായ ജാജരക്കല്ലു, മദേനഹള്ളി, ലക്ഷ്മിപുരം, ഡി ഹിരേഹാൾ, ഒബുലാപുരം എന്നീ ഗ്രാമങ്ങളിലൂടെയും രാഹുൽ ഗാന്ധി യാത്രചെയ്തു