ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ടു പ്രകാരം 35ാം സ്ഥാനത്താണ് യൂസഫലി. 43,200 കോടി രൂപ ആസ്തി.
32,400 കോടി രൂപ ആസ്തിയുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45ാം സ്ഥാനത്താണ്, ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 2,8800 കോടി രൂപയാണ്, പട്ടികയില്‍ 54ാം സ്ഥാനമാണ്. ജോയ് ആലുക്കാസിന്റെ ആസ്തി 24,800 കോടി രൂപയാണ് സ്ഥാനം 69. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 24,400 കോടി രൂപയും 71ാം സ്ഥാനത്തുമാണ്.
ഗൗതം അദാനിയാണ് ഇന്ത്യയില്‍ ഏറ്റവും സമ്പന്നന്. ആസ്തി 15,000 കോടി ഡോളര്‍ . രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ. രാജ്യാന്തര പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തുമാണ്. ഇലോണ്‍ മസ്ക് ആണ് പട്ടികയില്‍ ഒന്നാമത്.