മമ്മൂട്ടിയുടെ റോഷാക്ക് തിയ്യറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുകയാണ്. ആസിഫ് അലിയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി മുഖം മറച്ച് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോൾ മുഖം മറച്ച് അഭിനയിക്കാൻ തയാറായതിന് ആസിഫിനോടുള്ള സ്നേഹം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
അബുദാബിയിലെ റോഷാക്ക് സക്സസ് സെലിബ്രേഷന് ശേഷം നടന്ന പ്രസ് മീറ്റില്‍ ആസിഫിനോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആസിഫ് അലിയോട് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും മനസ്സു നിറഞ്ഞ സ്നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്പെക്ട് ചെയ്യണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മനുഷ്യന്റെ ഏറ്റവും എക്സ്പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്. അത്രത്തോളം ആ നടന് കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാം എന്നും മമ്മൂട്ടി പറഞ്ഞു.