കോഴിക്കോട്: മാനസികാരോഗ്യവും ക്ഷേമവും നമ്മുടെ മുൻഗണനയാകട്ടെ എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ഡോ : വി ബിന്ദു (പ്രിൻസിപ്പൽ, ഹോസൂർ പബ്ലിക് സ്കൂൾ, ഹോസൂർ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. മനുഷ്യന് ശാരീരിക ആരോഗ്യം പോലെ തന്നെ വിലപ്പെട്ടതാണ് മാനസികാരോഗ്യവും. പക്ഷെ പലരും ഇന്നും അത് തിരിച്ചറിയാതെയും അതിനെ ശ്രദ്ധിക്കാതെയും പോകുന്നു. സമൂഹത്തിലെയും ജീവിതത്തിലെയും പ്രശ്നങ്ങളെ സുഗമമായി നേരിടാൻ ഈ സെമിനാർ സഹായിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. സൂം മീറ്റിൽ തത്സമയമായാണ് സെമിനാർ നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356607191(സംഘാടക ). വെബ്സൈറ്റ് www.ncdconline.org