തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ ഒഴിവു വന്ന വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അംഗങ്ങളുടെ ഒഴിവ് വന്ന 29 തദ്ദേശ വാര്‍ഡുകളില്‍ നവംബര്‍ 9 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു.
പതിനൊന്ന് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 14 ന് പുറപ്പെടുവിക്കും.
നാമനിര്‍ദേശ പത്രിക 21 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 22 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10 മണിക്ക് നടത്തും.
ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളില്‍ ആ വാര്‍ഡില്‍ മാത്രവും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുക.