ചെന്നൈ: വിദ്യാർത്ഥിനിയെ ട്രെയിനു മുന്നിൽ തള്ളിയിട്ട് കൊന്നു. 20 വയസുകാരിയായ കോളജ് വിദ്യാർത്ഥിനി സത്യ ആണ് മരിച്ചത്. ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സത്യ. സതീഷ് എന്നയാളാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഇയാൾ ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആദമ്പാക്കം സ്വദേശിനിയായ സത്യ ചെന്നൈയിലെ ഒരു സ്വകാര്യ കോളജിൽ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായിരുന്നു. പ്രതിയായ സതീഷ് സത്യയയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നു. വ്യാഴാഴ്ച ഇരുവരും റെയിൽവേ സ്റ്റേഷനിൽവച്ച് തർക്കമുണ്ടായി. ഇതിനിടെ സതീഷ് സത്യയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.
റെയിൽവേ പോലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് സതീഷ് ഓടിരക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.