ബാഗ്ദാദ്: ഇറാഖ് പാർലമെന്റിനരികെ റോക്കറ്റാക്രമണം. ഒൻപതോളം റോക്കറ്റുകൾ ഗ്രീൻ സോണിൽ പതിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെന്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം.
ഇറാഖ് സൈന്യം പറയുന്നതനുസരിച്ച്, ബാഗ്ദാദിലെയും അതിന്റെ ചുറ്റുപാടുകളിലെയും കനത്ത സുരക്ഷയുള്ള ഗ്രീൻ സോണിൽ കുറഞ്ഞത് ഒൻപതോളം റോക്കറ്റുകൾ പതിച്ചു. സിവിലിയന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ആക്രമണത്തിൽ എത്രപേർക്ക് പരിക്കേറ്റു എന്നതിന്റെ കൃത്യമായ വിവരങ്ങൾ ഇറാഖ് സൈന്യം നൽകിയിട്ടില്ല.
ഗ്രീൻ സോണിൽ നിരവധി സർക്കാർ കെട്ടിടങ്ങളും വിദേശ മിഷനുകളും ഉണ്ട്.
ഇറാഖ് പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്മേളനം തുടങ്ങാനിരിക്കെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ഷെഡ്യൂൾ ചെയ്ത സെഷൻ വഴിതെറ്റിക്കാനുള്ള ശ്രമമായാണ് ആക്രമണം ഉണ്ടായത്.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിനിടെ പാർലമെന്റ് മന്ദിരത്തിന് നേരെ റോക്കറ്റ് ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമല്ല. അതേസമയം,
ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല.