കുവൈത്ത് : കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി വീണ്ടും പരിശോധന ശക്തമാക്കി അധികൃതര്‍ . കഴിഞ്ഞ ദിവസം സബാഹ് അല്‍ സലിം, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 19 പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു.
കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സാല്മിയയില് നിന്നാണ് ഇവരെ പിടികൂടിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയ്ക്കിടെയാണ് പെണ്‍വാണിഭ സംഘം അറസ്റ്റിലായത്.