മാധ്യമപ്രവര്‍ത്തക റാണ അയുബിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി . കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഗാസിയാബാദ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ചാരിറ്റിയുടെ മറവില്‍ ജനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ നിയമവിരുദ്ധമായി പണം സമാഹരിച്ചു എന്നാണ് കേസ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനകളിലൂടെ സമാഹരിച്ച പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇ ഡി റാണ അയൂബിനെതിരെ നടപടി എടുത്തിരിക്കുന്നത്.
നേരത്തെ, റാണാ അയ്യൂബിന് ഇ ഡി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇ ഡി നടപടി ചോദ്യം ചെയ്ത് റാണാ അയ്യൂബ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇഡി ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.