മുംബൈ: ബിസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ഏറ്റവും പുതിയ എപ്പിസോഡ്, തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാൻ അസംഖ്യം ആളുകളെ സഹായിക്കുന്ന നഴ്സുമാരുടെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ആഘോഷിക്കുന്നു. നിപ വൈറസ് (2018) ബാധിതനായ രോഗിയെ പരിചരിക്കുന്നതിനിടെ നഴ്സ് ലിനി പുതുശ്ശേരി തന്റെ ജീവൻ ബലിയർപ്പിച്ചു. പ്രേക്ഷകരുടെ വമ്പിച്ച സ്വീകരണത്തിനിടയിൽ അവരുടെ കുടുംബം ബിസിംഗ വേദിയിൽ എത്തി. അവർ 21,000 രൂപ വിലയുള്ള ഒപ്പോ ഫോണും 34,000 രൂപ വിലയുള്ള LG വാഷിംഗ് മെഷീനും അഭിമാനപൂർവ്വം കരസ്ഥമാക്കി!
കേരളത്തിലെ നിപ വൈറസ് ബാധ 2018-ൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവൻ അപഹരിച്ചു. 2018 ഒക്ടോബറോടെ അത് കെട്ടടങ്ങി. നഴ്സായിരുന്ന ലിനി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ എല്ലാ നഴ്സ്മാരും അവളുടെ ആത്മാർപ്പണത്തിന്റെ പേരിൽ ഇപ്പോഴും അവളെ ഓർക്കുന്നു. അവരുടെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ, “അവളെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കാരണം മനുഷ്യരാശിയെ നിസ്വാർത്ഥമായി സേവിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ പ്രതീകമാണ് അവൾ!”
ബിസിംഗ ഫാമിലി ഫെസ്റ്റിവൽ ഇന്ത്യയിലെ ആദ്യത്തെ തത്സമയ ഇന്റാക്ക്റ്റീവ് ബിഡ്ഡിംഗ് ഷോയാണ്. 2022 ജൂലൈ 24-ന് Zee കേരളത്തിലാണ് അത് ആദ്യമായി അവതരിപ്പിച്ചത്. കുടുംബങ്ങൾക്ക് മത്സരിക്കാനും അതിശയകരമായ സമ്മാനങ്ങൾ നേടാനും തുല്യ അവസരം ഒരുക്കുന്ന, അതുല്യമായ ഗെയിം ആശയങ്ങളും നൂതനമായ മത്സരങ്ങളുമുള്ള, ഒരു ഷോയായി ബിസിംഗ ഫാമിലി ഫെസ്റ്റവൽ സ്ഥാനം പിടിച്ചിരിക്കുന്നു.
സിസ്റ്റർ ലിനി മരണക്കിടക്കയിൽ വെച്ച് തന്റെ ഭർത്താവിന് ഹൃദയസ്പർശിയായ ഒരു കുറിപ്പ് നൽകി. അവൾ അതിൽ, തന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്നും അവന്റെ സ്നേഹം ഒരിക്കലും നിലയ്ക്കരുതെന്നും പറഞ്ഞു!
“അവൾ മുഴു കുടുംബത്തിനും ശക്തിയുടെ ഒരു പ്രതീകമായിരുന്നു. ഞങ്ങൾ അവളോട് ജീവിതത്തിൽ തനിക്കുതന്നെ മുൻഗണന നൽകാനും അവളുടെ കുടുംബജീവിതം ഒന്നാമതു വെക്കാനും സാമൂഹിക ഒത്തുചേരലുകളിൽ പങ്കെടുക്കാനും പറയുമ്പോഴെല്ലാം അവൾ ഒരു കാര്യം പറയുമായിരുന്നു: എന്റെ പരിചരണത്തിലുള്ള രോഗി തന്റെ വീട്ടിലേക്ക് തിരികെ പോകുന്നത് കാണുന്നതാണ് എന്റെ സന്തോഷം! അവൾ നമുക്കായി ഒരു പാരമ്പര്യം അവശേഷിപ്പിച്ചിട്ടാണ് പോയത്, എന്റെ രണ്ടാം വിവാഹത്തിന് ശേഷവും, ഞാനോ എന്റെ കുടുംബമോ ലിനിയെ സ്വപ്നത്തിൽ സ്മരിക്കാൻ ഒരു നിമിഷം പോലും മറന്നിട്ടില്ല, ” സിസ്റ്റർ ലിനിയുടെ ഭർത്താവ് ശ്രീ.സജീഷ് നിറകണ്ണോടെ പറഞ്ഞു.
സിസ്റ്റർ പ്രിയ ആയിരുന്നു ബിസിംഗ വേദിയിലെ മറ്റൊരു അതിഥി. ആളുകൾക്ക് വളരെയേറെ (പ്രതിദിനം 2000-ത്തോളം) കോവിഡ് വാക്സിനുകൾ നൽകിയ പ്രിയയ്ക്ക് മികച്ച വാക്സിനേറ്റർ അവാർഡ് ലഭിച്ചു. കോവിഡ് പ്രതിസന്ധിയെ യുദ്ധകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്തെങ്കിലും പ്രിയയ്ക്ക് ഒരിക്കലും കോവിഡ് വൈറസ് പിടിപെട്ടില്ല.
ആയിരക്കണക്കിന് രോഗികളെ ശുശ്രൂഷിച്ച് അവരെ നല്ല ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്ന അവളുടെ ജോലി സമൂഹം ഇപ്പോഴും അവജ്ഞയോടെയാണ് കാണുന്നത്.
അവളുടെ യാത്ര, അവളുടെ സ്വന്തം വാക്കുകളിൽ, “വ്യത്യസ്തമായിരുന്നില്ല. ഒരു നഴ്സ് എന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സമൂഹത്തിലെ എല്ലാവരോടും എനിക്കു പോരാടേണ്ടി വന്നു. പല്ല് തേക്കുന്നത് പോലെയുള്ള ഏറ്റവും ലളിതമായ കാര്യങ്ങൾ പോലും ചെയ്യാൻ സഹായം ആവശ്യമുള്ള ആളുകളെ പരിചരിക്കുന്നതിനോടു സമൂഹത്തിനുള്ള അയ്യേ എന്ന ചിന്ത എനിക്ക് ഇന്നും മനസ്സിലാക്കാൻ കഴിയുന്നില്ല. എന്റെ തൊഴിൽ കാരണം എനിക്ക് ഒരു വരനെ കണ്ടെത്തുന്നതുതന്നെ ഒരു സങ്കീർണ്ണ പ്രശ്നമായി മാറി! എന്റെ യാത്രയിൽ ഞാൻ അഭിമാനിക്കുന്നു, ഈ ഷോ കാണുന്ന എല്ലാവർക്കും ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരു ജോലിയും ചെറുതല്ല – നിങ്ങളുടെ ഹൃദയം അതിൽ ഉണ്ടെങ്കിൽ! ”
ബിസിംഗ മാർക്കറ്റിംഗ് മേധാവിയായ അദിതി മല്ലിക് കൂട്ടിച്ചേർത്തു, “ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്കും പങ്കെടുക്കാനും ഏറ്റവും കുറഞ്ഞ വിപണി മൂല്യത്തിൽ രസകരമായ സമ്മാനങ്ങൾ നേടാനും വേണ്ടിയാണ് ബിസിംഗ ഫാമിലി ഫെസ്റ്റിവൽ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. മാർക്കറ്റിംഗ് ജോലി ഒരിക്കലും അവസാനിക്കുന്നില്ല. അത് അനന്തമായ ഒരു പ്രക്രിയയാണ്. ജീവിതത്തെ ദിവസേന നവീകരിക്കാനും തൊട്ടുണർത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വേദി അലങ്കരിക്കാൻ സിസ്റ്റർ ലിനിയെയും സിസ്റ്റർ പ്രിയയെയും പോലുള്ള നിസ്വാർത്ഥ പോരാളികളുടെ കുടുംബങ്ങളെ ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു! അവർ സമൂഹത്തിന് വേണ്ടി ചെയ്തത് ദൈവികമാണ്, അവർക്കും അവരുടെ കുടുംബത്തിനും വേണ്ടി അൽപ്പമെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾ കൃതാർത്ഥരാണ്.
ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏതു സമയത്തും മുൻഗണന നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ബ്രാൻഡ് എന്ന നിലയിൽ ഞങ്ങൾ എപ്പോഴും ആത്മാർത്ഥമായി ശ്രമിക്കുന്നു. “
2018-ലെ നിപ വൈറസിന്റെയും 2020-ലെ കോവിഡിന്റെയും സമയത്ത് കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത് കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയായ ശ്രീമതി ശ്രീമതിയായിരുന്നു. വിനീതപൂർവ്വം വേദിയിലെത്തിയ അവർ നഴ്സുമാരെ കുറിച്ച് വളരെയേറെ സംസാരിച്ചു.
ഏറ്റവും മോശം സാഹചര്യങ്ങൾ സമൂഹത്തിലെ യഥാർത്ഥ നായകന്മാരെ പുറത്തുകൊണ്ടുവരുന്നു. അവർ മറ്റുള്ളവർക്ക് വഴിയൊരുക്കുകയും ഒരു പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്യുന്നു. വിജയാവേശങ്ങൾ ധീരതയുടെയും ത്യാഗത്തിന്റെയും കഥകളുമായി കൈകോർത്ത ഒരു വൈകാരിക അനുഭവമായിരുന്നു ബിസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ഈ എപ്പിസോഡ്!
മുമ്പൊരിക്കലുമില്ലാത്തവിധം ബ്രാൻഡുകളെയും ഉപഭോക്താക്കളെയും അന്യോന്യം ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമായ ബിസിംഗ ഉപഭോക്താക്കൾ ഉൽപ്പന്നങ്ങളുമായി എങ്ങനെ ഇടപഴകുന്നുവെന്ന് കണ്ടെത്താൻ സഹായിക്കുന്നു. ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക്സ്, ഗാർഹിക വസ്തുക്കൾ, വാഹനങ്ങൾ എന്നിവ പോലുള്ള വിവിധതരം ഉൽപ്പന്നങ്ങൾക്ക് ബിഡ്ഡുകൾ സമർപ്പിക്കാനും അവരുടെ ബിഡ്ഡിംഗ് കഴിവുകൾ ഉപയോഗിച്ച് അവ നേടാനും കഴിയുന്ന ഒരു അത്യാധുനിക വിപരീത-ലേല പ്ലാറ്റ്ഫോമാണിത്.
ബ്രാൻഡുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ സാമ്പിൾ ചെയ്യാനും അവ പരീക്ഷിക്കാനും ഒരു ഉൽപ്പന്ന കണ്ടെത്തൽ ഇന്റർഫേസായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനുമുള്ള ഒരു നൂതന മാർഗം ബിസിംഗ പ്രദാനം ചെയ്യുന്നു.