കണ്ണൂർ: തലശേരി ഉസംമൊട്ടക്കു സമീപം അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23-കാരനാണ് പെണ്‍കുട്ടിയേയും അമ്മയേയും കുത്തിപരിക്കേൽപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി മാഹി, തലശ്ശേരി ഭാഗങ്ങളിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു. പ്രതി ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന സൂചന.