ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിനെതിരായ ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതിയുടെ “ലക്ഷ്മണരേഖ’ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ട്. അതിനുള്ളിൽനിന്നു കാര്യങ്ങൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ ഒന്‍പതിന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തു.
ജസ്റ്റീസ് എസ്.എ. നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. നവംബർ ഒന്‍പതിനാവും ഹർജികൾ പരിഗണിക്കുക. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
നോട്ട് നിരോധിച്ച് ആറു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നതില്‍ അക്കാദമിക താത്പര്യം മാത്രമാണ് ഉള്ളതെന്നാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോര്‍ണി ജനറല്‍ ആര് വെങ്കിടരമണിയും വാദിച്ചത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തെ ഇപ്പോഴും ചോദ്യം ചെയ്യാനുള്ള അവസരമുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി.ചിദംബരവും വാദിച്ചു. ഇത്തരത്തിലുള്ള നോട്ട് നിരോധനത്തിന് പാര്‍ലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്നും മുന്‍ ധനമന്ത്രികൂടിയായ അദ്ദേഹം വാദിച്ചു.
2016 നവംബര്‍ 8-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 എന്നീ കറന്‍സീ നോട്ടുകള്‍ നിരോധിച്ചത്. രാത്രി 8 മണിക്ക് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ ഇനി രാജ്യത്ത് നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കത്തെ തുടര്‍ന്ന് പുതിയ നോട്ടുകള്‍ പിന്‍വലിക്കാനും പഴയ നോട്ടുകള്‍ മാറാനും ആളുകള്‍ നെട്ടോട്ടമോടിയപ്പോള്‍ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും പുറത്ത് നീണ്ട ക്യൂവാണ് രാജ്യത്തുടനീളം രൂപപ്പെട്ടത്.