തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബുധനാഴ്ച 24 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2637 ആയി. ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.
വിവിധ ജില്ലകളിൽ അറസ്റ്റിലായവരുടെ എണ്ണം: തിരുവനന്തപും-275, കൊല്ലം-369, പത്തനംതിട്ട-143, ആലപ്പുഴ-166, കോട്ടയം-411, ഇടുക്കി-54, എറണാകുളം-196, തൃശൂർ-78, പാലക്കാട്-94, മലപ്പുറം-283, കോഴിക്കോട്-212, വയനാട്-117, കണ്ണൂർ-176, കാസർഗോഡ്-63