പത്തനംതിട്ട : നരബലി കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഭഗവല്‍ സിങ്ങിനെ വലയില്‍ വീഴ്ത്തിയത് അതീവ ബുദ്ധിപരമായിട്ടാണെന്ന് പൊലീസ്. മൂന്നു വര്‍ഷത്തോളമായി ‘ശ്രീദേവി’ എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് ഭഗവല്‍ സിങ്ങുമായി പരിചയം സ്ഥാപിച്ച് അടുക്കുകയായിരുന്നു. ഫെയ്സ്ബുക്ക് വഴിയാണ് ഇവർ ചാറ്റ് ചെയ്തിരുന്നത്. ഒരിക്കല്‍ പോലും ഷാഫി ഭഗവല്‍ സിങ്ങിനെ ഫോണില്‍ വിളിച്ചിട്ടില്ല .ഭാര്യയുടെ ഫോണിലൂടെയാണ് ഷാഫി ഫെയ്സ്ബുക്കില്‍ ചാറ്റുചെയ്തിരുന്നത്.
ഇതിനിടെ ഭഗവല്‍ സിങ്ങിന്റെ സാമ്പത്തികവും മറ്റുമുള്ള കാര്യങ്ങള്‍ ഷാഫി മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് തനിക്ക് പരിചയമുള്ള റാഷിദ് എന്ന സിദ്ധനെക്കുറിച്ച് അറിയിക്കുന്നത്. ഭഗവല്‍ സിങ്ങിനും കുടുംബത്തിനും സാമ്പത്തികമായും മറ്റും ഐശ്വര്യം കൊണ്ടുവരാനുള്ള പൂജകള്‍ സിദ്ധനായ റാഷിദ് ചെയ്യുമെന്നും ഷാഫി വിശ്വസിപ്പിച്ചു. റാഷിദിന്റേത് എന്ന പേരില്‍ ഷാഫി നല്‍കിയത് സ്വന്തം നമ്പര്‍ തന്നെയായിരുന്നു. പിന്നീട് റാഷിദ് എന്ന സിദ്ധനായി ദമ്പതികള്‍ക്ക് മുന്നില്‍ ഷാഫിയെത്തി. തുടര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടത്.ഷാഫിയും ഭഗവല്‍ സിങ്ങും ഏതാണ്ട് മൂന്നു വര്‍ഷത്തോളമായി ബന്ധം പുലര്‍ത്തിയിരുന്നു. കുറെയേറെ ചാറ്റിംഗ് ഡീറ്റെയില്‍സ് ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു വരികയാണ്. ഇവരുടെ സാമ്പത്തിക കാര്യങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.