ഡല്‍ഹി: കഴിഞ്ഞ ആറുവര്‍ഷക്കാലത്തെ പിണറായി ഭരണം കേരളത്തെ പുറകോട്ട് നയിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്.സുരക്ഷയെന്നത് സംസ്ഥാന സര്‍ക്കാരുകളുടെ സുപ്രധാനമായ വിഷയമാണ്. എന്നാല്‍ സിപിഎം ഭരണത്തില്‍ കേരളത്തില്‍ സ്ത്രീകളുടെ സുരക്ഷ ഒരു വലിയ വെല്ലുവിളിയാണെന്ന് മുരളധീരന് പറയുന്നത്. ഇരുളടഞ്ഞ കഴിഞ്ഞ നൂറ്റാണ്ടുകളിലേക്ക് കേരളം തിരികെ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളത്തെ ഏറ്റവും പിന്നോക്കം നില്ക്കുന്ന സംസ്ഥാനമാക്കി മാറ്റുകയാണ് കഴിഞ്ഞ ആറുവര്‍ഷത്തെ സിപിഎം ഭരണം. ഒന്നുകില്‍ മുഹമ്മദ് ഷാഫിയും ഭഗവല്‍ സിങ്ങിനെയും പോലെയുള്ള ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോകും. അല്ലെങ്കില്‍ പ്രതിപക്ഷ എംഎല്‍എ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും. ഇതാണ് അവസ്ഥ. തിരുവല്ലയിലെയും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയും ഉയര്‍ന്നുവന്ന പരാതികളെല്ലാം സംസ്ഥാനത്ത് സ്ത്രീകളുടെ ജീവനും ജനങ്ങളുടെ സുരക്ഷയ്ക്കും ഒരുറപ്പുമില്ലെന്നാണ് വ്യക്തമാക്കുന്നത്. ജനങ്ങള്‍ പ്രാണഭയത്താല്‍ നില്ക്കുമ്പോള് മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണെന്നും മന്ത്രി വി മുരളീധരന് കുറ്റപ്പെടുത്തുന്നത്.
കേരളത്തില്‍ എല്ലാവിധ അനാചാരങ്ങള്‍ക്കും ഗുണ്ടാംസംഘങ്ങള്ക്കും ചുക്കാന്‍ പിടിക്കുന്നത് സിപിഎം എന്നാണ് പുറത്തുവരുന്നത്. തിരുവല്ലയില്‍ നരബലിക്ക് നേതൃത്വം നല്കിയ ആള് മനുഷ്യമാംസം കൊന്ന് ഭക്ഷിക്കുന്ന സിപിഎം പ്രവര്‍ത്തകനാണ്. എന്ത് ക്രൂരകൃത്യം നടത്തിയാലും രക്ഷപ്പെടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പിണറായി വിജയന് പാര്‍ട്ടി അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ തിരുവല്ലയില്‍ രണ്ടാമത്തെ സ്ത്രീയെങ്കിലും രക്ഷപ്പെടുമായിരുന്നു. ഷാഫി എന്ന് കൊടുംക്രിമിനലിന് വീണ്ടും വീണ്ടും ക്രൂരകൃത്യങ്ങള്‍ നടത്താന്‍ കഴിയുന്നത് കേരളത്തിലെ പൊലീസിന്റെ കെടുകാര്യസ്ഥതയാണെന്നും കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനം പരാജയമാണെന്നും വി മുരളീധരന് പറഞ്ഞു.