ഇന്ത്യൻ നേവിയുടെ മിഗ് 29K വിമാനത്തിന് യാത്രക്കിടെ സാങ്കേതിക തടസം നേരിട്ടു. ബേസിലേക്ക് മടങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാർ . വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയതിനാൽ ഇദ്ദേഹത്തിന് അടിയന്തര സഹായം നൽകി.
വിമാനം ഗോവൻ തീരത്തിലേക്ക് അറബിക്കടലിന് മുകളിലൂടെ പതിവ് യാത്ര നടത്തി ബേസിലേക്ക് മടങ്ങുന്നതിനിടെയാണ് തകരാർ സംഭവിച്ചത്. തകരാർ കണ്ടെത്തിയ ഉടൻ പുറത്തേക്ക് എത്തിയതിനാൽ പൈലറ്റ് നിലവിൽ സുരക്ഷിതനാണെന്ന് ഇന്ത്യൻ നേവിയുടെ വക്താവ് അറിയിച്ചു.
സാങ്കേതിക തകരാറിന് പിന്നിലുള്ള കാരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.