കൊല്ലം: ദുബായിലെ ബഹുനില കെട്ടിടത്തിൽ നിന്നു വീണ് മലയാളി യുവാവ് മരിച്ചു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ദുബായില്‍ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ് ബിലുകൃഷ്ണന്. സുഹൃത്തായ പഞ്ചാബ് സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നു ഇരുവരും താഴെവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണന് തത്ക്ഷണം മരിച്ചു. സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
ഒരുവര്‍ഷം മുമ്പാണ് വിവാഹിതനായത്. ലക്ഷ്മിയാണ് ഭാര്യ.