പീഡന പരാതിയിൽ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ കുന്നപ്പിള്ളിക്കെതിരെ കോവളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത് . ജാമ്യമില്ലാ വകുപ്പുകളാണ് എംഎല്‍എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞാണ് യുവതി തന്നെ സമീപിച്ചതെന്നും മൊബൈല്‍ ഫോണടക്കം തട്ടിയെടുത്തെന്നും എംഎല്‍എ ആരോപിക്കുന്നു. ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും.
ആലുവ സ്വദേശിനിയായ അധ്യാപികയുടെ പീഡനപരാതിയിൻ മേൽ പെരുമ്പാവൂർ എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുചുമത്തിയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദിക്കല്‍ തുടങ്ങിയതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.